Breaking News

മരുമകളുടെ അടിയേറ്റ് നിലത്തുവീണ വൃദ്ധയ്ക്ക് പരിക്കേറ്റു ; ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു


ചിറ്റാരിക്കാൽ : മരുമകളുടെ അടിയേറ്റ് നിലത്തുവീണ വൃദ്ധയ്ക്ക് സാരമായി പരിക്കേറ്റു. ഭീമനടി മൗക്കോട്ടെ ലക്ഷ്മണന്റെ ഭാര്യ പി വി കമലാക്ഷി(61)ക്കാണ് പരിക്കേറ്റത്.  മകൻ രതീഷിന്റെ  ഭാര്യ എംപി ലിജിനയാണ് വീട്ടിൽ വച്ച് കമലാക്ഷിയെ അടിച്ചു പരിക്കേൽപ്പിച്ചത്. ലിജിന നിലം തുടക്കുന്ന വടി കൊണ്ട് അടിച്ചപ്പോൾ നിലത്ത് വീണ കമലാക്ഷിക്ക് നടുവിന് പരിക്കേൽക്കുകയായിരുന്നുവത്രെ. കമലാക്ഷിയുടെ പരാതിയിൽ ലിജിനക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു 

No comments