Breaking News

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചീമേനി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചീമേനി കനിയാംന്തോലിലെ നിധിൻ ദാസ് -35 ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് പനിബാധിച്ചത്. തുടർന്ന് തൃശൂരി ലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരു ന്നു. ജൂൺ ഒന്നിന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാ റ്റിയിരുന്നു. ഇന്നലെ രാത്രി യോടെ മരണം സംഭവിച്ചു. എറണാകുളത്ത് കൺസ് ട്രക്ഷൻ മേഖലയിൽ സൂപ്പർ വൈസറായി ജോലി ചെയ്തു വരികയായിരുന്നു. വി കെ മോഹൻദാസിന്റെയും ലിസിയുടെയും മകനാണ്. ഭാര്യ: ചിത്ര, മകൾ: തീർത്ഥ്യ. സഹോദരി. ധന്യാദാ സ്. (പൊതാവൂർ).

No comments