Breaking News

ദേശീയപാത വികസനത്തിനായുള്ള ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച ഓട്ടോ ഡ്രൈവർക്കെതിരെ അമ്പലത്തറ പോലീസ് കേസ് എടുത്തു


ദേശീയപാത നവീകരണത്തിനായി കൊണ്ടു വെച്ച ഇരുമ്പു സാധനങ്ങൾ മോഷ്ടിച്ചുകടത്തിയ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.  ജയറാമിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്നുമണിയോടെ ദേശീയപാതയിൽ പുല്ലൂരിൽ നിന്നുമാണ് ഇയാൾ 50250 രൂപയുടെ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചു കടത്തിയത്. കമ്പനി സൂപ്പർവൈസർ ആദൂർ കോലന്നൂരിലെ വസന്ത നായ്ക്കിന്റെ പരാതിയിലാണ് ജയറാമിനെതിരെ പോലീസ് കേസെടുത്തത്.

No comments