Breaking News

ചിറ്റാരിക്കാലിൽ ഡെങ്കിപനി പ്രതിരോധമരുന്ന് വിതരണം നടത്തി ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ് മുത്തോലിൽ ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ: വൈ എം സി എ ചിറ്റാരിക്കാൽ യൂണിറ്റിന്റെയും ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്ത് ഗവണ്മെന്റ് മാതൃക ഹോമിയോ ഡിസ്‌പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധമരുന്ന് വിതരണം നടത്തി. ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ് മുത്തോലിൽ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ വൈ എം സി എ ചിറ്റാരിക്കൽ യൂണിറ്റ് പ്രസിഡന്റ്‌ ബിനോ മടപ്പാട്ട് അധ്യക്ഷനായി. റോഷൻ എഴുത്തുപുരക്കൽ, ഷിജിത്ത്  കുഴുവേലിൽ, സാബു കുഴുവേലിൽ, ടോം മനോജ്‌, ജോസ് ജിജി, സ്കറിയ ജോയ് എന്നിവർ നേതൃത്വം നൽകി. രണ്ടായിരത്തോളം പേർക്ക് പ്രതിരോധമരുന്ന് വിതരണം ചെയ്തു.

No comments