Breaking News

ഡോക്ടറില്ല : യൂത്ത് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ കോയിത്തട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ധർണ്ണാ സമരം നടത്തി


കരിന്തളം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോയിത്തട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ധർണ്ണാ സമരം നടത്തി. മഴക്കാലമായിട്ടും പഞ്ചായത്തിൽ രോഗികൾ പെരുകുമ്പോൾ ഡോക്ടറില്ലാതെ വലയുന്ന രോഗികൾ കഷ്ടപ്പെടുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസിൻ്റെ നേത്യത്വത്തിൽ നടന്നത്.  ഡോക്ടറെ നിയമിക്കാൻ ഇനിയും വൈകിയാൽ സമരത്തിൻ്റെ രീതിമാറുമെന്നും നേതാക്കൾ മുന്നറിയിപ്പു നല്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് കാർത്തികേയൻ പെരിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് വിഷ്ണു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ സി വി ഭാവനൻ, രതീഷ് കാട്ടുമാടം, സിജു അമ്പാട്ട്, ഉമേശൻ വേളൂർ, മനോജ് തോമസ് ഉണ്ണികൃഷ്ണൻ കാട്ടിപ്പൊയിൽ , സിജു ചേലക്കാട്ട്, കൃപേഷ് കാറളം,ഹരിശങ്കർ കോളം കുളം തുടങ്ങിയവർ സംസാരിച്ചു. ദിനേശൻ പെരിയങ്ങാനം, ബാലഗോപാലൻ കാളിയാനം, രാകേഷ്കുവാറ്റി, രാജൻ കരിന്തളം, ഷെരീഫ് കാരാട്ട് ടോമി മണിയഞ്ചിറ എന്നിവർ നേതൃത്വം നല്കി.

No comments