Breaking News

നാട്ടുകാർക്ക് കൗതുകമായി റാണിപുരം കുണ്ടുപ്പള്ളിയിൽ അപൂർവമായി കാണാറുള്ള ഹനുമാൻ കുരങ്ങ്


റാണിപുരം : കുണ്ടുപ്പള്ളിയിൽ എത്തിയ ഹനുമാൻ കുരങ്ങ് നാട്ടുകാർക്ക് കൗതുകമായി. ഇന്ന് വൈകുന്നേരമാണ് കുണ്ടുപ്പള്ളി എം.കെ ബാലകൃഷ്ണന്റെ വീടിന്റെ സമീപത്തായി ഹനുമാൻ കുരങ്ങിനെ കണ്ടത്. റാണിപുരം വന മേഖലയിൽ ഹനുമാൻ കുരങ്ങിനെ കാണാറില്ല. ആദ്യമായാണ് ഇത്തരം കുരങ്ങുകളെ ഈ ഭാഗത്ത് കാണാൻ കഴിഞ്ഞത്. സാധാരയായി ഇവ ഒറ്റക്ക് സഞ്ചരിക്കാറില്ല എന്നും, കുടുംബമായാണ് ഇത്തരം കുരങ്ങുകളെ കാണാറ് എന്നും, കർണ്ണാടക വനമേഖലയിൽ നിന്നായിരിക്കാം ഇത് ഇവിടേയ്ക്ക് എത്തിയത് എന്നും വനവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.

No comments