Breaking News

അന്താരാഷ്ട്ര യോഗാദിനത്തിൻ്റെ ഭാഗമായി ഗോക്കടവ് ഉദയ വായനശാല ഹാളിൽ ഹ്രസ്വകാല യോഗ പരിശീലനം ആരംഭിച്ചു


ചിറ്റാരിക്കാൽ : അന്താരാഷ്ട്ര യോഗാദിനത്തിൻ്റെ ഭാഗമായി ഗോക്കടവ് ഉദയ ആർട്ട്സ് ക്ലബ്ബ് ആൻഡ് റീഡിംഗ് റൂമിൻ്റെയും, നല്ലോപുഴ ഗൺമെൻ്റ് ഹോമിയോ മാതൃക ആശുപത്രിയുടെയും നേതൃത്വത്തിൽ ഗോക്കടവ് ഉദയ വായനശാല ഹാളിൽ ഹ്രസ്വകാല യോഗ പരിശീലനം ആരംഭിച്ചു. സർക്കാർ ഹോമിയോ യോഗ ഇൻസ്ട്രക്ടർ അഖിൽ ലാൽ കെവി പരിശീലനത്തിന് നേതൃത്വം നൽകി. ക്ലബ് പ്രസിഡണ്ട് ഷിജിത്ത് ചിറ്റാരിക്കാൽ, പ്രകാശ് ചേണിച്ചേരി, ജെയിംസ് പുതുശേരി, സുരേഷ് കെ എ, രാമചന്ദ്രൻ കൂത്തുർ എന്നിവർ നേതൃത്വം നൽകി.

No comments