Breaking News

വായനാ പക്ഷാചരണ കാലത്ത് അമ്മമാർക്കായി വായനമത്സരമൊരുക്കി 'അമ്മ വായന' ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് സമിതി


ചിറ്റാരിക്കാൽ: വായനാ പക്ഷാചരണ കാലത്ത് അമ്മമാർക്കായി വായനമത്സരമൊരുക്കി ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് സമിതി. 'അമ്മ വായന' എന്ന പേരിൽ നടത്തുന്ന ഈ പരിപാടിയുടെ ഉദ്ഘാടനം കമ്പല്ലൂർ സിആർസി ഗ്രന്ഥാലയത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ നിർവഹിച്ചു. 

ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാരാണ്  മത്സരത്തിൽ പങ്കെടുക്കുന്നത്. ജൂലൈ 7 വരെ നീളുന്ന വായനാ പക്ഷാചരണ കാല ത്ത് പഞ്ചായത്തിലെ ഏതെങ്കിലും ലൈബ്രറിയിൽനിന്നും എടുക്കുന്ന പുസ്‌തകങ്ങളിൽനിന്നാണ് ഇവർ ഇഷ്ടപ്പെട്ട ഒരു പുസ്‌തകത്തിന്റെ ആസ്വാദനം തയാറാക്കേണ്ടത്. ഇങ്ങനെ ലഭിക്കുന്ന കുറി പ്പുകൾ അടുത്തമാസം 7 വരെ അതതു വായനശാലകളിൽ സ്വീകരിക്കും. ഇതിൽ നിന്നാണ് വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുക. ഉദ്ഘാടനചടങ്ങിൽ കെ.പി.ദാമോദരൻ അധ്യക്ഷനായി.

താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് ' അംഗം കെ. ഗോവിന്ദൻ, പഞ്ചായത്ത് അംഗം പി.വി.സതീദേവി, കമ്പല്ലൂർ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ കെ.പി.ബൈജു, കെ.പി.രമേശൻ എന്നിവർ പ്രസംഗിച്ചു.

No comments