Breaking News

വരഞ്ഞൂർ ഛത്രപതി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രദേശത്തെ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു


നെല്ലിയടുക്കം : വരഞ്ഞൂറിൽ സ്ഥിതിചെയ്യുന്ന ഛത്രപതി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രദേശത്തെ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും മറ്റു മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. ചടങ്ങിൽ ഹരീഷ് കുമ്പളപള്ളി, സുഗതൻ വരഞ്ഞൂർ, കുമാരൻ കാട്ടിപ്പൊയിൽ, നവീൻ, ഷാരോൺ തുടങ്ങിയവർ നേതൃത്വം നൽകി. ഭാരതം ലോകത്തിന് മാതൃകയാവുകയാണെന്നും ,സാമ്പത്തികമായി ലോകത്തെ മൂന്നാം ശക്തിയാകാൻ പോവുകയാണെന്നും ഇതി്ന് കരുത്ത് പകരാൻ വളർന്നുവരുന്ന തലമുറയെ കൃത്യമായ മാർഗ്ഗനിർദേശം നൽകി സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കുകയും, നല്ലൊരു സംസ്കാരത്തിന് ഉടമയാക്കുക എന്നതുമാണ് നാം ഓരോരുത്തരും ലക്ഷ്യം വയ്ക്കേണ്ടതെന്ന് ചടങ്ങിൽ  ഹരീഷ് കുമ്പളപള്ളി അഭിപ്രായപ്പെട്ടു.


No comments