Breaking News

കോളംകുളം - പെരളം - മീനാറ്റംകുണ്ട് റോഡ് റീടാർ ചെയ്യണം ; ജനശ്രീ സുസ്ഥിരവികസനമിഷൻ പെരളം മീനാറ്റംകുണ്ട് യൂണിറ്റ് വാർഷിക യോഗം നടത്തി


കോളകുളം : ജനശ്രീ സുസ്ഥിരവികസന മിഷൻ പെരളം മീനാറ്റംകുണ്ട് യൂണിറ്റ് വാർഷിക യോഗം നടത്തി. കോളംകുളം- പെരളം- മീനാറ്റംകുണ്ട് റോഡ് റീടാർ ചെയ്യുകയും ഓവുചാൽ നിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു. വാർഷികയോഗം പതിനൊന്നാം വാർഡ് മെമ്പർ കെ.പി. ചിത്രലേഖ ഉൽഘാടനം ചെയ്തു. ജോസ് കണ്ടത്തിൽ അദ്ധ്യക്ഷനായി. ജനശ്രീ മണ്ഡലം ചെയർമാൻ ബാബു ചേമ്പന, സി.വി. ബാലകൃഷ്ണൻ, ജനാർദ്ദനൻ ചോയ്യങ്കോട്, അജയൻ വേളൂർ , കദീജ കരിം, സൈനബ, ഷിഫാന തുടങ്ങിയവർ സംസാരിച്ചു.

No comments