Breaking News

കെ എസ് ആർ ടി സി നീലേശ്വരം -ഭീമനടി -ചിറ്റാരിക്കൽ ട്രിപ്പ്‌ പുനരാരംഭിച്ചു


കാഞ്ഞങ്ങാട് ഡിപ്പോയുടെ ഡ്യൂട്ടി നമ്പർ :47 ന്റെ 17 വർഷമായി ഭീമനടി വഴിക്ക് ഓടിയിരുന്ന വൈകുന്നേരത്തെ ട്രിപ്പുകൾ പുനരാരംഭിച്ചു. വൈകുന്നേരം കൊന്നക്കാട് നിന്ന് 5.20 ന് പുറപ്പെട്ട് മാലോം, ചീർക്കയം, എളേരി, നർക്കിലക്കാട് വഴി 6.00 ന് ഭീമനടി പാസ്സ് ചെയ്ത് നീലേശ്വരത്തേക്കുള്ള ട്രിപ്പും, രാത്രി 7.15 ന് നീലേശ്വരത്തു നിന്ന് ഭീമനടി, നർക്കിലക്കാട് വഴി ചിറ്റാരിക്കലിലേക്കുള്ള ട്രിപ്പുമാണ് പുനരാരംഭിച്ചത്.  ദൂരസ്ഥലങ്ങളിൽ പോയി ജോലി ചെയ്ത് ട്രെയിനിനും മറ്റും വരുന്ന മലയോര മേഖലയിലെ യാത്രക്കാർക്ക് വളരെ ഉപകാരപ്രദമായി വളരെ വർഷങ്ങളായി ഓടിയിരുന്ന ട്രിപ്പ്‌ പുനസ്ഥാപിച്ചതിനാൽ യാത്രക്കാർക്ക് വലിയ അനുഗ്രഹമായി.

No comments