Breaking News

പാണത്തൂരിൽ കാട്ടാന ശല്യം തുടരുന്നു ; വ്യാപക കൃഷി നാശം


പാണത്തൂർ : പരിഹാരമാവാതെ പാണത്തൂരിൽ വീണ്ടും കാട്ടാന ശല്യം. ഒരാഴ്ചക്കിടയിൽ രണ്ടാമത്തെ വട്ടമാണ് പാണത്തൂർ പരിയാരത്ത് കാട്ടാനക്കൂട്ടമെത്തി പരക്കെ കൃഷി നശിപ്പിച്ചത്.  കഴിഞ്ഞ ശനിയാഴ്ച രാത്രി ആടുകുഴിയിൽ ഷാജു ചാക്കോയുടെ കൃഷിയിടത്തിൽ കാട്ടാനയെത്തി കൃഷി നശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രി പരിയാരത്തെ ആലക്കൽ വീട്ടിൽ എ ജെ ജോസഫിന്റെ കൃഷി കൂടി വ്യാപകമായി നശിപ്പിച്ചു . നാല് വർഷത്തോളമായ  മുപ്പതോളം തെങ്ങുകളും നൂറോളം വാഴകളും കവുങ്ങുകളും  നശിപ്പിച്ചു. കൂടെ കൂടെ ആനയിറങ്ങുന്നത് ജനങ്ങൾക്ക് ഭീതി കൂടി വരികയാണ്.

No comments