Breaking News

ഹൈമാസ്റ്റ് ലൈറ്റ് അഴിമതി ; രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ മാർച്ച് നടത്തി


ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിലൂടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കോടികള്‍ കൈക്കലാക്കിയെന്ന ആരോപണത്തില്‍ വിവാദവും പ്രതിഷേധവും കനക്കുന്നു. സ്വന്തം പാർടിക്കാരിൽ നിന്നു തന്നെ അഴിമതി ആരോപണം നേരിട്ട രാജ്‌മോഹൻ ഉണ്ണിത്താനെതിരെ സമഗ്രമായ വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്.ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംപിയുടെ കാഞ്ഞങ്ങാട്‌ മാതോത്തെ വസതിയിലേക്ക്‌ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ അഡ്വ.ഷാലു മാത്യു അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ്‌ കെ കനേഷ്,ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം വി രതീഷ് എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ഗിനീഷ് സ്വാഗതം പറഞ്ഞു.

No comments