Breaking News

കരിന്തളം ഗവ:കോളേജ് വിദ്യാർത്ഥിനി ഹൃദയ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു


വെള്ളരിക്കുണ്ട്:  കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ  ബിരിക്കുളം നവോദയ വായനശാലയ്ക്ക് സമീപം താമസിക്കുന്ന പി.ബാലകൃഷ്‌ണൻ & ഗീത ദമ്പതികളുടെ മകൾ ഗീതു.കെ (19 വയസ്സ്) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് 2008ൽ ഹൃദയവാൾവ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഗീതുവിന് ഇപ്പോൾ മറ്റൊരു ശസ്ത്രക്രിയ എത്രയും വേഗം നടത്തണമെന്ന് വിദഗ്ദരായ ഡോക്ടർമാർ ഇതിനകം തന്നെ ഗീതുവിൻ്റെ കുടുംബത്തിനെ അറിയിച്ചിരിക്കുകയാണ്.

സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന ഗീതുവിൻ്റെ കുടുംബത്തിന് ശസ്ത്രക്രിയക്ക് ആവശ്യമായ 30 ലക്ഷത്തോളം രൂപ സമാഹരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇപ്പോൾ തന്നെ വലിയ തുക ചിലവഴിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ വാൾവ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കാവശ്യമായ തുക കണ്ടെത്തുന്നതിന് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ടി.കെ.രവി ചെയർമാനായും വാർഡ് മെമ്പർ കെ.പി.ചിത്രലേഖ വർക്കിംഗ് ചെയർമാനായും കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. കരിന്തളം ഗവ:കോളേജ് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയായ ഗീതുവിനെ ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുവാൻ നമുക്ക് കൈകോർക്കാം. എല്ലാ സുമനസ്സുകളും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവണമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഫെഡറൽ ബാങ്ക് അക്കൗണ്ട് നമ്പർ 19130100077621

IFSC : FDRL0001913

GPay-8113035701





No comments