Breaking News

NEET പരീക്ഷയിൽ ഉന്നത വിജയം നേടിയ ആമിന സ്വാലിഹിനെ മൗക്കോട് ഗവ. എൽ പി സ്കൂൾ പി.ടി.എ കമ്മിറ്റി അനുമോദിച്ചു


കുന്നുംകൈ : NEET പരീക്ഷയിൽ 676 മാർക്കോടെ ഉന്നത വിജയം നേടിയ ആമിന സ്വാലിഹിനെ മൗക്കോട് ഗവ. എൽ പി സ്കൂൾ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. ചടങ്ങിൽ  പി ടി എ  പ്രസിഡന്റ്‌ ഉമ്മർ മൗലവി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.വി ലിജിന  ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ  രവീന്ദ്രൻ, എം പി ടി എ പ്രസിഡന്റ്‌  സംഗീത, ബിജു, ഇബ്രാഹിംകുട്ടി, ഹെഡ്മാസ്റ്റർ  ഗണേഷ് കണ്ടംകൊച്ചി, കെ  മിനി , സ്റ്റാഫ്‌ സെക്രട്ടറി ഷൗക്കത്തലി എന്നിവർ സംസാരിച്ചു.


No comments