Breaking News

പനത്തടി പഞ്ചായത്ത് മാച്ചിപള്ളിയിൽ ലീഗൽ എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു


രാജപുരം : പനത്തടി പഞ്ചായത്തിൽ ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ ഉൽഘാടനം  മാച്ചിപ്പള്ളി വയോജന വിശ്രമ കേന്ദ്രത്തിൽ വെച്ച് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. പ്രസന്ന പ്രസാദ് നിർവഹിച്ചു. ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ പ്രവർത്തന ങ്ങൾ,സിനിയർ സിറ്റിസൺ ആക്ട്, പോക്‌സോ ആക്ട്, സ്ത്രീ കളുടെയും, കുട്ടികളുടെ യും അവകാശങ്ങൾ, ലീഗൽ സർവീസസ് അതോറിറ്റി എന്നിവയെ കുറിച്ച്  അഡ്വക്കേറ്റ് ശ്രീ. നാരായണൻ സർ  ക്ലാസ്സ്‌ നൽകി.  വയോജനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ  തുടങ്ങി 60 പേര് പങ്കെടുത്തു.  പരിപാടിയിൽ പി.എൻ. വി മഹേശ്വരി സ്വാഗതം പറഞ്ഞു, 11  വാർഡ് മെമ്പർ ശ്രീമതി.സജിനിമോൾ അധ്യക്ഷത വഹിച്ചു, 12 വാർഡ് മെമ്പർ   ശ്രീമതി. രാധ സുകുമാരൻ,15 വാർഡ് മെമ്പർ ശ്രീ.വേണുഗോപാൽ, എന്നിവരും, പൊതു പ്രവർത്തകരായ ശ്രീ. രഘു നാഥ് , ശ്രീ. സൂര്യ നാരായണ ഭട്ട്, സീനിയർ സിറ്റിസൺ സ്റ്റേറ്റ് സെക്രട്ടറി ശ്രീ.    ജോർജ് വർഗീസ്സ്   ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലാസ്സിൽ ആളുകൾ സംശയം ചോദിക്കുകയും അഡ്വക്കേറ്റ് മറുപടി നൽകുകയും ഉണ്ടായി. തുടർന്ന് ശ്രീമതി. ശാരിക പരിപാടിയിൽ നന്ദി പറയുകയും ചെയ്തു.l

No comments