സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിപ്പിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചു ആദരാജ്ഞലികൾ അർപ്പിച്ചു നാട്ടുകാർ
പരപ്പ : സൗദി അറേബ്യയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ലാബ് ടെക്നീഷ്യയായ യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. ഇന്ന് ഉച്ചയോടെ
പരപ്പ പുലിയൻകുളത്തെ വീട്ടിൽ മൃതദേഹം എത്തിക്കുകയായിരുന്നു. പുലിയം കുളത്തെരതീഷിന്റെ ഭാര്യ ചിപ്പിയുടെ മൃതദേഹമാണ് എത്തിച്ചത്.
രാവിലെ കോഴിക്കോട് എയർപോർട്ടിൽ എത്തിച്ച മൃതദേഹം തുടർന്ന് ആംബുലൻസ് മാർഗം പുലിയൻകുളത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു.
പൊതു ദർശനം പൂർത്തിയായ ശേഷം കാലിച്ചാനടുക്കം പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. ഒട്ടേറെ പേർ വീട്ടിൽ എത്തി.
രണ്ടാഴ്ച മുൻപാണ് ചിപ്പിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാദിൽ ലാബ് ടെക്നീഷ്യയായി ജോലി ചെയ്ത് വരികയായിരുന്നു ചിപ്പി.
No comments