കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല ചുമട്ടു തൊഴിലാളി ജോസിന്റെ മൃതദേഹം നന്മമരം കാഞ്ഞങ്ങാടിന്റെ പ്രവർത്തകർ ഏറ്റുവാങ്ങി സംസ്കരിച്ചു
കാഞ്ഞങ്ങാട് : നഗരത്തിലെ ആദ്യകാല ചുമട്ടു തൊഴിലാളി ജോസിന്റെ മൃതദേഹം നന്മമരം കാഞ്ഞങ്ങാടിന്റെ പ്രവർത്തകർ ഏറ്റുവാങ്ങി സംസ്കരിച്ചു.
കഴിഞ്ഞദിവസം നീലേശ്വരം മാർക്കറ്റ് പരിസരത്തു റോഡരികിൽ കുഴഞ്ഞു വീണു കിടന്നിരുന്ന ജോസിനെ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
കണ്ണൂർ തോട്ടട സ്വദേശി ആണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കുടുംബമോ ബന്ധുക്കളോ ആരും തന്നെ ഉള്ളതായി അറിവില്ല.
മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലാതെ വന്നതോടെ നീലേശ്വരം പോലിസ് കാഞ്ഞങ്ങാട്ടെ നന്മമരം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചു കാഞ്ഞങ്ങാട് നഗരസഭയുടെ അനുമതിയോടെ നന്മമരം പ്രവർത്തകർ പുതിയകോട്ട പൊതുസ്മാശാനത്തിൽ സംസ്കരിച്ചു.
ആരോരുമില്ലാത്ത അനാഥരുടെ അവസാന യാത്രയിൽ ഒപ്പം ചേർന്ന് അന്ത്യകർമ്മങ്ങൾ ഏറ്റെടുത്തു നടത്തുന്നത് സഹജീവികളോടുള്ള ഉത്തരവാദിത്വമായാണ് നന്മമരം കാഞ്ഞങ്ങാട് കണ്ടുവരുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 20ൽ അധികം മൃതദ്ദേഹങ്ങൾ ഏറ്റെടുത്തു സംസ്കരിക്കാൻ നന്മമരം കാഞ്ഞങ്ങാടിന്റെ പ്രവർത്തകർ നേതൃത്വം നൽകിയിട്ടുണ്ട്. ജോസിന്റെ മൃതദേഹം സംസ്കരിക്കാൻ നീലേശ്വരം എസ് ഐ രാജേഷ് കുമാർ
ബിബി ജോസ്, ബിനീഷ് കെ ബാലൻ , റഹ്‌മാൻ പാണത്തുർ, ഫവാസ് കുശാൽ നഗർ, ആശിഷ് ഹോസ്ദുർഗ്, ആംബുലൻസ് ഡ്രൈവർ അഷ്‌റഫ്, ഹമീദ് മുണ്ടോട്ട്, ഷിബു നോർത്ത് കോട്ടച്ചേരി, എന്നിവർ നേതൃത്വം നൽകി.
No comments