ദേശീയപാതയിലെ പെരിയ ബസാർ അടിപ്പാതയിൽ കോഴി വണ്ടി കുടുങ്ങി
കാസർകോട്: ദേശീയപാതയിലെ പെരിയ ബസാർ അടിപ്പാതയിൽ കോഴി വണ്ടി കുടുങ്ങി. ഇന്ന് (ബുധൻ) രാവിലെ പത്തുമണിയോടെയാണ് സംഭവം. കെഎസ്ഇബി സെക്ഷൻ ഓഫീസ് ഭാഗത്ത് നിന്നു കിഴക്കു ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ച പിക്കപ്പാണ് അടിപ്പാതയുടെ മുകൾ ഭാഗത്ത് തട്ടി കുടുങ്ങിയത്. ഇതേ തുടർന്ന് സർവ്വീസ് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങളുടെ നിര ദൂരെ വരെ നീണ്ടതോടെ യാത്രക്കാരും ക്ഷുഭിതരായി. തുടർന്ന് പിക്കപ്പിന്റെ ടയറിന്റെ കാറ്റ് അഴിച്ചു വിട്ടു. ഇതിനു ശേഷമാണ് പിക്കപ്പിനു മുന്നോട്ട് നീങ്ങാനായത്. ഉയരവും വീതിയും കുറഞ്ഞ അടിപ്പാത ഗതാഗത തടസ്സത്തിനു ഇടയാക്കുമെന്ന് നാട്ടുകാർ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് വകവെക്കാതെയാണ് അടിപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കിയത്. അതേ സമയം പടിഞ്ഞാറു ഭാഗത്തെ സർവ്വീസ് റോഡിന്റെ വീതി കുറവും ഇതുവഴിയുള്ള ഗതാഗതത്തെ ദുഷ്കരമാക്കുന്നുണ്ട്. ഈ അറ്റ്ലസുകൾ പരിശോധിക്കുക
No comments