കാസർകോടിന്റെ 27-ാമത് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ മുൻ കളക്ടർ അർജുൻ പാണ്ഡ്യൻ ചുമതല കൈമാറി
കാസർകോട്: കാസർകോടിന്റെ 27-ാമത് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ മുൻ കളക്ടർ അർജുൻ പാണ്ഡ്യൻ ചുമതല കൈമാറി. ജില്ലയിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാർ നിലപാട് അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ശ്രീധന്യാ സുരേഷ് പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനം സംബന്ധിച്ച് പ്രത്യേക പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും. ഇതിനായി വിശദമായ പഠനം നടത്തും. വികസനകാര്യത്തിൽ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും
ജില്ലാകളക്ടർ അഭ്യർഥിച്ചു.
ണ്ടാകമാണെന്ന്
കാസർകോട് ജില്ലാ കളക്ടറായി ചുമതലയേൽക്കുന്ന പട്ടിക വർഗ മേഖലയിൽ നിന്നുള്ള ആദ്യ വനിതയാണ്. ജില്ലയിലെ രണ്ടാമത്തെ വനിതാ ജില്ലാ കളക്ടർ കൂടിയാണ് ഇവർ. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നു ശ്രീധന്യ. 2018 ലെ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ 410 റാങ്ക് നേടി. ഇതോടെ സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഐ എ എസ് നേടുന്ന ആദ്യവനിതയെന്ന ഖ്യാതി ശ്രീധന്യ സുരേഷ് നേടി. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ബിരുദാനന്തരബിരുദവും നേടിയിരുന്നു. ഉത്തരഖണ്ഡ് മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി സിവിൽ സർവിസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി. കോഴിക്കോട് അസിസ്റ്റന്റ കളക്ടർ, പെരിന്തൽമണ്ണ സബ് കളക്ടർ, രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ (ഐജി ) ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. വയനാട് പൊഴുതന ഇടിയം വയൽ അമ്പല കൊല്ലി ഊരിൽ സുരേഷിന്റെയും കമലത്തിന്റെയും മകളാണ്. ഗായക് ആർ ചന്ദാണ് ഭർത്താവ്.
No comments