മോട്ടോർ മോഷണം ; ചിറ്റാരിക്കാൽ സ്വദേശി കണ്ണൂരിൽ പിടിയിൽ
കണ്ണൂർ : നന്നാക്കാനായി കടയിൽ സൂക്ഷിച്ചിരുന്ന മോ ട്ടോർ മോഷ്ടിച്ച കേസിൽ ചിറ്റാരിക്കാൽ സ്വദേശിയെ കണ്ണൂർ പൊലിസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കൽ കടുമേനി സ്വദേശി തോമസ് (52) ആണ് അറസ്റ്റി ലായത്.
ഈമാസം ആറിന് രാവി ലെയായിരുന്നു കേസിനാസ്പ ദമായ സംഭവം. കണ്ണൂർ തെ ക്കിബസാറിൽ സലാം എന്ന യാൾ റിപ്പയറിങ്ങിനായി നൽ കിയ ഏകദേശം 18,000 രൂപ വി ലവരുന്ന മോട്ടോർ പ്രതി മോ ഷ്ടിച്ച് കൊണ്ടുപോയെന്നാണ് പരാതി. കടയിലെ സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെ തിരിച്ചറിയുക യായിരുന്നു.
കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേ ഷ് കണ്ടമ്പേത്തിന്റെ നിർദേ ശപ്രകാരം എസ്.ഐ അഖി ലിന്റെ നേതൃത്വത്തിലുള്ള സം ഘമാണ് അറസ്റ്റ് നടത്തിയത്. എസ്.ഐമാരായ, ബാബു, മാത്യൂസ് ജാക്സൺ, സി.പി .ഒ വിന്റോ സി.എൽ എന്നിവരും അന്വേഷണ സംഘത്തി ലുണ്ടായിരുന്നു.
No comments