Breaking News

സൗദി അറേബ്യയില്‍ മരണപ്പെട്ട പരപ്പ പുലിയന്‍കുളം സ്വദേശിനി ചിപ്പിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും


പരപ്പ : സൗദി അറേബ്യയിൽ മരണപ്പെട്ട പരപ്പ പുലിയൻകുളം സ്വദേശി രതീഷിന്റെ ഭാര്യ ചിപ്പിയുടെ (36) മൃതദേഹം നാളെ രാവിലെ ഏഴുമണിക്ക് കോഴിക്കോട് എയർപോർട്ടിൽ എത്തും. ഉച്ചയോടെ പുലിയൻകുളത്തെ വീട്ടിൽ കൊണ്ടുവരും. പൊതു ദർശനത്തിന് ശേഷം കാലിച്ചാനടുക്കം പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. ഈ മാസം ആദ്യമാണ് ചിപ്പി നദീമിലെ താമസ സ്ഥലത്ത് വെച്ച് മരിച്ചത്. മൂന്നു വർഷമായി നദീമിലെ സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലും ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ് രതീഷ് സൗത്ത് ആഫ്രിക്കയിൽ പ്രവാസിയാണ്.

പരേതനായ മധു-സീത ദമ്പതികളുടെ മകളാണ്. മക്കൾ: അനുനന്ദ രതീഷ്, ദിവ്യ രതീഷ്.

No comments