“കാസർകോടിന് നന്ദി… ഇവിടുത്തെ സ്നേഹവും നല്ല മനുഷ്യരെയും ഒരുപാട് മിസ് ചെയ്യും”
കാസർകോട്: കാസർകോടിനോട് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. കാസർകോട് ജില്ലാ കളക്ടർ പദവിയിൽനിന്ന് ഇന്ന് വിടവാങ്ങുന്നതിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് കാസർകോടിന്റെ സ്നേഹത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചത്.
കാസർകോടിൽ നിന്ന് ലഭിച്ച നിസ്വാർത്ഥമായ പിന്തുണയ്ക്കും സ്നേഹത്തിനും മനോഹരമായ ഓർമ്മകൾക്കും എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി അദ്ദേഹം കുറിച്ചു. കാസർകോടിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകിയ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവിടുത്തെ നല്ല മനുഷ്യരെയും അനുഭവങ്ങളെയും ഒരുപാട് പ്രത്യേക നിമിഷങ്ങളെയും മിസ് ചെയ്യുമെന്നും അർജുൻ പാണ്ഡ്യൻ കുറിപ്പിൽ വ്യക്തമാക്കി.
“കാസർകോടിന്റെ ഓരോ തുരുത്തും, സപ്തഭാഷാ സംഗമഭൂമിയുടെ സ്നേഹവും എന്നും ഹൃദയത്തിലുണ്ടാകും” എന്ന വാക്കുകളോടെയാണ് അദ്ദേഹം കാസർകോടിനോട് വിടപറഞ്ഞത്.
ജില്ലാ കളക്ടർ പദവിയിൽനിന്ന് ഒഴിയുന്ന വേളയിൽ കാസർകോടിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ കളക്ടറുടെ കുറിപ്പ് സാമൂഹികമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.
No comments