Breaking News

പുങ്ങംചാൽ പാറാടംങ്കയത്ത് ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു


വെള്ളരിക്കുണ്ട് : പുങ്ങംചാൽ പാറാടംങ്കയത്ത്  ഇന്ന് വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വീണ് വീട് തകർന്നു.ശക്തമായ കാറ്റിൽ തളാപ്പൻ തമ്പായിയുടെ വീടിനു മുകളിലേക്കാണ്  റബ്ബർമരം പൊട്ടിവീണത്. മരം പൊട്ടിവീഴുന്ന സമയത്ത് തമ്പായി വീടിനകത്തുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. മരം പൊട്ടിവീണു വീട് തകർന്നതിനാൽ വീട് മുഴുവൻ ചോർന്നൊലിക്കുകയാണെന്നും അടിയന്തിര സഹായം ലഭ്യമാക്കണമെന്നുമാണ് ആവശ്യം 

No comments