Breaking News

കാലിച്ചാനടുക്കം ടൗൺ കോൺഗ്രസ്‌ കമ്മിറ്റി സർവീസിൽ നിന്നും വിരമിച്ച ഷെർളി ടീച്ചർക്കും പി.മോഹനനും യാത്രയയപ്പ് നൽകി


കാലിച്ചാനടുക്കം : കാലിച്ചാനടുക്കം ടൗൺ കോൺഗ്രസ്‌ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ  സർവീസിൽ വിരമിച്ച കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ഷേർലി ടീച്ചർ ക്കും കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരൻ പി. മോഹനനും യാത്രയയപ്പ് നൽകി.

ഡിസിസി വൈസ് പ്രസിഡന്റ്‌ ബി. പി. പ്രദീപ് കുമാർ യോഗം ഉദ്ഘാടനം ചെയ്ത് സ്നേഹോപഹാരം നൽകി. ടൗൺ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ബേബി പുതുപ്പറമ്പിൽ അധ്യക്ഷനായിരുന്നു.

 എം ജെ. ബേബി സ്വാഗതം പറഞ്ഞ യോഗത്തിൽ മാണിയൂർ ബാലകൃഷ്ണൻ, അഡ്വ. പി ഷീജ,  കെ. കെ യൂസഫ്, എം ചന്ദ്രൻ, ജിബിൻ ഇല്ലിക്കൻ, പി. യൂ. മുരളിധരൻ നായർ, സോണിയ ജോസഫ്, പ്രമോദനി ടീച്ചർ,എന്നിവർ സംസാരിച്ചു.

No comments