ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; എണ്ണപ്പാറ സ്വദേശി അറസ്റ്റിൽ
കാഞ്ഞങ്ങാട്: ഒൻപതുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 62 കാരനെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. എണ്ണപ്പാറ പനയാർ കുന്ന് മണ്ണാറയിൽ ഹൗസിൽ എം.കെ. ജോൺ എന്ന തങ്കച്ചനെയാണ് അറസ്റ്റ് ചെയ്തത്.ബന്ധു വീട്ടിലെത്തിയ കുട്ടിയെ യാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പോക്സോ ആക്ട് പ്രകാരമാണ് കേസ്. കേസ് കൂടുതൽ അന്വേഷിക്കുന്നതിനായി എസ്.എം. എസിന് കൈമാറി. പ്രതി ടാപ്പിംഗ് തൊഴിലാളിയാണ്.
No comments