Breaking News

അവശ്യ സാധനങ്ങളുടെ വില വർദ്ധനവ് ; കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി


അവശ്യ സാധനങ്ങളുടെ വിലവര്‍ധനവിലും ജില്ലയില്‍ വര്‍ധിച്ചുവരുന്ന സമാന്തര തട്ടുകടകള്‍ക്കെതിരെയും കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ.അഹമ്മദ് ശരീഫ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.


No comments