Breaking News

നീലേശ്വരത്ത് വിമുക്തഭടൻ ട്രെയിൻ തട്ടി മരിച്ചു


നീലേശ്വരം : നീലേശ്വരം റെയിൽവേ സ്റ്റേഷനു മുന്നിൽ വിമുക്തഭടനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കൈ ചേടി റോഡിലെ ശ്രീ നിലയത്തിൽ ഉണ്ണിരാജ (65)നെയാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരമാണ് സംഭവം. വിമുക്തഭടനായിരുന്ന ഉണ്ണിരാജ പിന്നീട് ഏറെക്കാലം കെഎസ്ആർടിസിയിൽ കണ്ടക്ടറായിരുന്നു.
ഭാര്യ ഗിരിജ(ചിന്മയ വിദ്യാലയം നീലേശ്വരം). മക്കൾ:വിഷ്ണു, ശ്രീലക്ഷ്മി (അധ്യാപിക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഉപ്പിലിക്കൈ).നീലേശ്വരം എസ് ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.

No comments