Breaking News

പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം , എം.കോം സീറ്റൊഴിവ്


പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ക്ലിനിക്കൽ സൈക്കോളജി/കൗൺസിലിംഗ് സൈക്കോളജി എന്നിവയിൽ ഏതിലെങ്കിലും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർസിഐ)യുടെ രജിസ്‌ട്രേഷനോടു കൂടിയ ബിരുദാനന്തര ബിരുദം, എം.ഫിൽ, കൗമാര/യൂത്ത് കൗൺസിലിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. പ്രായപരിധി 55 വയസ്സ്. താത്പര്യമുള്ളവർ ജൂലൈ 18ന് രാവിലെ 11 മണിക്ക് പെരിയ ക്യാമ്പസ്സിൽ നടക്കുന്ന അഭിമുഖത്തിന് അസൽ രേഖകളുമായി ഹാജരാകേണ്ടതാണ്. രാവിലെ 10 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിക്കുക.

എം.കോം സീറ്റൊഴിവ്

പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ എം.കോമിന് എസ്.സി. വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ജൂലൈ 11ന് രാവിലെ 10.30ന് പെരിയ ക്യാമ്പസ്സിലുള്ള പഠന വകുപ്പിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് ഹാജരാകേണ്ടതാണ്. ഫോൺ: 9846329021. ഇ മെയിൽ: hod.commerce@cukerala.ac.in


No comments