Breaking News

മോട്ടോർ വാഹന വകുപ്പിൻ്റെ 'പരിവാഹൻ' പോർട്ടലിൻ്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്.


വാഹന ഉടമകളേയും ഡ്രൈവർമാരേയും ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തുന്നത്. വാഹനം ഉൾപ്പെട്ട ഗതാഗത നിയമ ലംഘനത്തെ കുറിച്ച് വാട്ട്സ്ആപ്പിൽ സന്ദേശം വരുകയും, ആ സന്ദേശത്തിലുള്ള ആപ്ലിക്കേഷൻ ഫയൽ (.APK file) ഇൻസ്റ്റാൾ ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെടുകയും ഇൻസ്റ്റാൾ ചെയ്യുമ്പോൾ SMS അനുമതികൾ നൽകാൻ നിർദ്ദേശിക്കുകയും, അനുമതി നൽകുന്നതോടെ OTP സ്വയം ആക്‌സസ് ചെയ്യാനും, അതുപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാനും തട്ടിപ്പുകാർക്ക് കഴിയുന്ന വിധത്തിലാണ് തട്ടിപ്പ്. അതിനാൽ ഇത്തരം സന്ദേശങ്ങൾ അവഗണിക്കുക. നിങ്ങളുടെ വാഹനത്തിന്റെ പിഴ വിവരങ്ങൾ അറിയാൻ https://echallan.parivahan.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ഓൺലൈൻ വഴി പണം നഷ്ടമായാൽ ഒരു മണിക്കൂറിനുള്ളിൽ (golden Hour) 1930 എന്ന നമ്പറിൽ വിളിക്കുക.


സംശയ നിവാരണത്തിനായി സൈബർ പോലീസുമായി ബന്ധപ്പെടുക. കാസറഗോഡ് സൈബർ : 9497976013


No comments