Breaking News

ഇരുട്ടിലായി താലൂക്ക് ആസ്ഥാനം... നടപടി വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ്


വെള്ളരിക്കുണ്ട് : താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ഇപ്പോൾ രാത്രിയാകുന്നതോടുകൂടി പൂർണമായും അന്ധകാരത്തിലേക്ക് മാറിയിരിക്കുന്നു. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാക്സ്  ലൈറ്റുകൾ ഇപ്പോൾ ഭാഗികമായ പൂർണമായോ പ്രകാശിക്കുന്നില്ല. ടൗണിൽ സ്ഥാപിച്ചിരിക്കുന്ന തെരുവിളക്കുകൾ ,കണക്ഷൻ കൊടുക്കാത്തതിനാൽ ഉപയോഗപ്രദമല്ല. മഴക്കാലമായതോടു കൂടി ടൗണിൽ  മോഷണ ശ്രമങ്ങളും നിരവധിയായി നടക്കുന്നു. ദീർഘദൂര യാത്രക്കാർ ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുകൾ സഹിക്കുന്നു.സന്ധ്യ കഴിഞ്ഞാൽ  വെള്ളരിക്കുണ്ട് ടൗണിൽ ബസ് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അധികൃതരുടെ ഭാഗത്തുനിന്നും നിസ്സംഗതാതുടരുകയാണ്. മലയോര മേഖലയുടെ സിരാകേന്ദ്രവും താലൂക്ക് കേന്ദ്രവുമായ വെള്ളരിക്കുണ്ട് ഈ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം കണ്ടെത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ അടിയന്തര എക്സിക്യൂട്ടീവ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ, ട്രഷറർ ഷാജി പി വി,എന്നിവർ പ്രസംഗിച്ചു.

No comments