Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ബാലസഭ കുട്ടികളുടെ നേതൃത്വത്തിൽ കുട്ടിചന്ത സംഘടിപ്പിച്ചു


കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ബാലസഭ കുട്ടികളുടെ നേതൃത്വത്തിൽ ബാലസഭ കുട്ടിചന്ത സിഡിഎസ്സിൽ വെച്ച് നടന്നു സിഡിഎസ് ചെയർപേഴ്സൺ ഉഷാരാജുവിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബഹു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി കെ രവി കുട്ടി ചന്ത  ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്വാഗതം സി ഡി എസ്  സാമൂഹിക വികസന ഉപസമിതി കൺവീനർ പ്രസീത മോഹൻ. സിഡിഎസ് മെമ്പർ അനിത പ്രസാദ്,എട്ടാം വാർഡ് എ ഡിഎസ് സെക്രട്ടറി നീതി, എസ് ടി ആനിമേറ്റർമാരായ തങ്കമണി, രാജിമോൾ. സിആർപി രജിഷ, അഗ്രി സിആർപി സ്വർണ്ണലത, എം ഇ സി ജീന  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ബാലസഭ ആർ പി ശാമിനി നന്ദി പറഞ്ഞു

No comments