ജില്ലയിലെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡിന് അർഹയായ അധ്യാപിക ലിനി ടീച്ചറിന് ഒരുമ കാലിക്കടവിന്റെ ആദരവ്
വെള്ളരിക്കുണ്ട് : ജില്ലയിലെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡിന് അർഹയായ വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ലിനി ടീച്ചറിന് ഒരുമ കാലിക്കടവ് ആദരവ് നൽകി. വാർഡ് മെമ്പർ ടി വി രാജിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജയൻ മേച്ചേരി അധ്യക്ഷനായി ബിനോയി ജേക്കബ് സ്വാഗതം പറഞ്ഞു . രാജീവ് കുമാർ, പീറ്റർ, അജിത്ത്കുമാർ, രമേശൻ കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ചടങ്ങിൽ രൂപേഷ് നന്ദി പറഞ്ഞു .
No comments