സ്വപന പദ്ധതിയായ പരപ്പ ബസ്സ്റ്റാൻഡ് നിർമ്മാണം ഉടനെ ആരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും ; ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മാടം വാർഡ് സമ്മേളനം സമാപിച്ചു
പരപ്പ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മാടം വാർഡ് സമ്മേളനം സമാപിച്ചു. കെ ടി ജോണിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഉമേശൻ വേളൂർ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം മണ്ഡലം പ്രസിഡന്റ് മനോജ്തോമസ്,മുതിർന്ന പ്രവർത്തകരെ മുൻ ബ്ലോക്ക് സെക്രട്ടറി കെ പി ബാലകൃഷ്ണൻ ആദരിച്ചു. ആശംസ അർപ്പിച്ചു മണ്ഡലം ഭാരവാഹികളായ കണ്ണൻ പട്ളം, ശോഭന എന്നിവർ സംസാരിച്ചു.യോഗത്തിൽ വാർഡ് പ്രസിഡന്റായി അസിസ്. കെ കമ്മാടത്തെ തെരഞ്ഞെടുത്തു. കിനാനൂർ -കരിന്തളം പഞ്ചായത്ത് കമ്മാടം വാർഡിൽ, പരപ്പയിൽ 15വർഷത്തോളമായി ബസ്സ്റ്റാൻഡ് എന്ന സ്വപ്നവുമായി പരപ്പ നിവാസികൾ ആഗ്രഹിക്കുകയാണ്. എന്നാൽ വാർഷിക പദ്ധതിയിൽ വർഷാവർഷം ഫണ്ട് വകയിരുത്തുന്നു എന്നല്ലാതെ പ്രവർത്തി തുടങ്ങുന്നില്ല. തിരഞ്ഞെടുപ്പ് കാലഘട്ടമാകുമ്പോൾ സുന്ദരവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കും. ഇനിയും ഇതു തുടർന്നാൽ പ്രക്ഷോഭപരിപാടിയുമായി കോൺഗ്രസ്സ് മുന്നോട്ട് പോകും. അതുകൊണ്ടുതന്നെ ബസ്സ്റ്റാൻഡ് പ്രവർത്തി എത്രയും പെട്ടെന്ന് പൂർത്തീകരിച്ചു ഗതാഗത യോഗ്യമാക്കി പരപ്പയുടെ വികസനം സാധ്യമാക്കണമെന്ന് പ്രമേയമായി അവതരിപ്പിച്ചു.
No comments