ക്ഷേത്ര നെൽപാടത്ത് വിളഞ്ഞ പൊൻകതിർ കൊയ്യാൻ പാടത്തിറങ്ങിയത് പഞ്ചായത്ത് പ്രസിഡന്റ്അടക്കമുള്ള ജനപ്രധിനിധികൾ...
വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രത്തിന്റെ ആറേക്കർ നെൽപാടത്ത് വിളഞ്ഞ സമൃദ്ധിയുടെ നൂറ് മേനി കൊയ്യാൻ പാടശേഖരസമിതിക്കൊപ്പം പഞ്ചായത്ത് പ്രസിഡണ്ടും മെമ്പർമാരും പാടത്തിറങ്ങി...
കാലാവസ്ഥയെയും മറ്റു സാമ്പത്തിക പ്രതിസന്ധി കളെയും അതിജീവിച്ചു കൊണ്ടാണ് ഇക്കുറി ബളാൽ ക്ഷേത്രപാടത്ത് നന്മയുടെ പൊൻ കതിരിൽ നൂറ് മേനി വിളഞ്ഞത്.
നെൽവിത്തിനങ്ങളിൽ അത്യുൽപാദന ശേഷിയുള്ള പൗർണ്ണമി വിത്തായിരുന്നു വിതച്ചത്.ആറേക്കറോളം വരുന്ന പാടത്ത് 120 ദിവസം കൊണ്ടാണ് ഇക്കുറി നെല്ല് വിളവെടുപ്പിന് പാകമായത് . ഞാറ്റോടി പറിച്ചു വയലിൽ നടാൻ ആളെ കിട്ടാത്ത അവസ്ഥയിൽ ഇക്കുറി നെൽവിത്ത് വിതക്കുകയായിരുന്നു..
പാരമ്പര്യ നെൽകൃഷിക്ക് പതിറ്റാണ്ടു കളോളം പഴക്കവും പേരും പെരുമയും ഉള്ള സ്ഥലമാണ് ബളാൽ. മാലോം പട്ടേലർ ദാനമായി നൽകിയതാണ് ബളാൽ പാടശേഖരം.
അന്യം നിന്നുപോകുന്ന നെൽകൃഷിക്ക് കാലത്തിന്റെ കുത്തൊഴുക്കിൽഇപ്പോഴും പിടി കൊടുക്കാതിരിക്കുന്ന ബളാൽ ദേവവസം ഇത്തവണ തരിശായി കിടന്ന ഒന്നര ഏക്കറിൽ കൂടി നെൽകൃഷി വ്യാപിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്..
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നേൽക്കറ്റ കൊയ്തെടുത്ത് കൊയ്‌ത്തുൽസവം ഉത്ഘാടനം ചെയ്തു..
സ്ഥിരം സമിതി അധ്യക്ഷൻ അലക്സ് നെടിയകാലയിൽ അധ്യക്ഷതവഹിച്ചു.സ്ഥിരം സമിതി അംഗങ്ങളായ ടി. അബ്‌ദുൾ കാദർ , പഞ്ചായത്ത് അംഗങ്ങളായ എം. അജിത.പി. പത്മാവധി, സന്ധ്യ ശിവൻ..ശ്രീജ രാമചന്ദ്രൻ. പി. സി. രഘുനാഥൻ നായർ ,ബളാൽ കൃഷി ഓഫീസർ നിഖിൽ നാരായണൻ. കൃഷി അസി. ഓഫീസർ ശ്രീഹരി വള്ളി യോടൻ.കെ.വി പ്രസാദ്. എസ്.മുരളി.
പാടശേകര പ്രതി നിധികൾ ആയ സുധാകരൻ അരിങ്കല്ല് , നാരായണൻ മാമ്പള്ളം, ക്ഷേത്രകമ്മറ്റി ഭാരവാഹികളായ ശശിധരൻ വാവോലിൽ, ക്ഷേത്ര കമ്മറ്റി അംഗങ്ങളായ പി.ഗോപിനാഥൻ നായർ വി.രാമചന്ദ്രൻനായർ എന്നിവർ പ്രസംഗിച്ചു..
No comments