കൊന്നക്കാട് കോട്ടഞ്ചേരി മലയുടെ താഴ്വരയായ മുട്ടംകടവിൽ സ്ഥാപിക്കുന്ന വനവിദ്യാലയത്തിന്റെ ഉത്ഘാടനം ; സംഘാടക സമിതി രൂപീകരിച്ചു
കൊന്നക്കാട് : ജൈവ വൈവിധ്യ കലവറയായ കൊന്നക്കാട് കോട്ടഞ്ചേരി മലയുടെ താഴ്വരയിൽ പരിസ്ഥിതി സംഘടനയായ സീക്കിന്റെ പഠനസഹവാസങ്ങൾക്കായി മുട്ടംകടവിൽ സ്ഥാപിക്കുന്ന വനവിദ്യാലയത്തിന്റെ ഉത്ഘാടനം നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. നവംബർ 17 ന് ഉത്ഘാടനം നിശ്ചയിച്ച യോഗത്തിൽ വനവിദ്യാലയ ചെയർമാൻ ടി. പി.പദ്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ബളാൽ പഞ്ചായത്ത് മെമ്പർമാരായ മോൻസി ജോയ്, പി. സി. രഘുനാഥൻ, ബിൻസി ജെയിൻ, ഡോ. രാധാകൃഷ്ണൻ കിണറ്റുംകര,വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ് എ ടി ബേബി, സംയുക്ത ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് ബെന്നി ഇ എസ് , ഷിനോജ് ഇ കെ , രമണി ശ്രീ, മാത്യു ജോസഫ് മാസ്റ്റർ, ലോറൻസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു . രവീന്ദ്രൻ വി വി സ്വാഗതം ആശംസിച്ചു.സീക്ക് പ്രസിഡന്റ് രാജൻ സി കാര്യപരിപാടികൾ വിശദീകരിച്ചു.
കരിന്തളം ഗോപിനാഥന്റെ സ്മരണക്കായി കുടുംബം വിട്ടു നൽകിയ ഭൂമിയിലാണ് വനവിദ്യാലയം നിർമ്മാണം പൂർത്തിയായിരിക്കുന്നത്. സീക്ക് പ്രസിഡന്റ് രാജൻ സി ചെയർമാനായും, മൈത്രി സെക്രട്ടറി കെ പി . ചെറിയാൻ വൈസ് ചെയർമാനായും, ബളാൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോൻസി ജോയ്,പി. സി. രഘുനാഥൻ, ബിൻസി ജെയിൻ എന്നിവർ കൺവീനർമാരായും 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഒരേ സമയം 60 പേർക്ക് താമസിച്ചു പരിസ്ഥിതി സഹവാസ ക്യാമ്പുകൾ നടത്താവുന്ന വിധത്തിലാണ് വനവിദ്യാലയം നിർമ്മിച്ചിരിക്കുന്നത്.
No comments