Breaking News

പുതുക്കി പണിത മൗകോട് സിറാജുൽ ഹുദാ ഹയർ സെക്കണ്ടറി മദ്റസ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു


പെരുമ്പട്ട: പുതുക്കി പണിതമൗകോട് സിറാജുൽ ഹുദാ ഹയർ സെക്കണ്ടറി മദ്റസ, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ എ.ജി സ്വാലിഹ് ഹാജി അധ്യക്ഷനായി,രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം രാജഗോപാലൻ എം.എൽ.എ. മുഖ്യാതിഥികളായി .സ്മാർട്ട് ക്ലാസ് റൂം  ഉദ്ഘാടനം  ഷാർജ കെ.എം.സി.സി തൃക്കരിപ്പൂർമണ്ഡലം പ്രസിഡണ്ട് ടി.കെ അബ്ദുൽ അസീസ് പടന്ന ഉദ്ഘാടനം ചെയ്തു.അഷ്‌റഫ് റഹ്മാനി ചൗക്കി മുഖ്യപ്രഭാഷണം നടത്തി . മർഹും പി.കെ അബ്ദുൽകരീം മുസ്‌ലിയാർ സ്മരണിക വേദിയിൽ വെച്ച് പ്രകാശനം ചെയ്തു.. സിറാജുദ്ധീൻ ദാരിമി കക്കാട്, സ്വാഗതസംഘം കൺവീനർ പി ബഷീർ ഹാജി സംസാരിച്ചു.തുടർന്ന് സുഹൈൽ ഫൈസി കൂരാട് നേതൃത്വം നൽകുന്ന തദ്കീറ 25 ഇഷ്‌ക് മജ്ലിസ് നടന്നു.


No comments