Breaking News

പറമ്പ പ്ലാത്തോട്ടം കവലയ്ക്ക് സമീപം സ്കൂട്ടർ അപകടത്തിൽ മൂന്ന് വയസുള്ള കുട്ടി മരിച്ചു രണ്ട് പേർക്ക് പരിക്ക്


ചിറ്റാരിക്കാൽ : ചിറ്റാരിക്കാൽ കാറ്റാംകവലയിൽ സ്‌കൂട്ടി മറിഞ്ഞു മൂന്നര വയസുകാരി മരിച്ചു. കടുമേനി സ്വദേശി സാജൻ -നിസിയ ദമ്പതികളുടെ മകൾ പൊന്നൂസ് എന്ന സെലിൻ മേരി ആണ് മരിച്ചത്. അപകടത്തിൽ സെലിന്റ അമ്മ നിസിയ,  നിസിയയുടെ മാതാവ് രാജി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടി ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. കുഞ്ഞു റോഡിലേക്ക് തെറിച്ചു വീണു പരിക്കേറ്റാണ് മരണം സംഭവിച്ചത്

No comments