Breaking News

രാവണേശ്വരം,പൊടിപ്പള്ളം അരുണാദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ടി..കുഞ്ഞികണ്ണൻ പണിക്കർവായനശാല & ഗ്രന്ഥാലയം, ജനമൈത്രി പോലീസ് ഹോസ്ദുർഗ് സംയുക്താഭിമുഖ്യത്തിൽ ലഹരി വിപത്തിനെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി


രാവണേശ്വരം:  രാവണേശ്വരം,പൊടിപ്പള്ളം അരുണാദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ടി..കുഞ്ഞികണ്ണൻ പണിക്കർവായനശാല & ഗ്രന്ഥാലയം, ജനമൈത്രി പോലീസ് ഹോസ്ദുർഗ് സംയുക്താഭിമുഖ്യത്തിൽ ലഹരി വിപത്തിനെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടർ പി അജിത് കുമാർ ബോധവൽക്കരണ ക്ലാസ് എടുത്തു.  എം സുരേഷ് രാവണീശ്വരം അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ  കൊതോളി , വാർഡ് മെമ്പർ ബാലകൃഷ്ണൻ, പൊതുപ്രവർത്തകരായ കെ രാജേന്ദ്രൻ, ടി.ശശിധരൻ, പി എ ശകുന്തള , ടിവി സുകുമാരൻ എന്നിവർ സംസാരിച്ചു. പത്മ പവിത്രൻ സ്വാഗതവും സനൽകുമാർ നന്ദിയൂം പറഞ്ഞു.

No comments