കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്
കണ്ണൂർ: കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്. മംഗലംകുന്ന് ഗണേശൻ എന്ന ആനയെയാണ് ഉത്സവത്തിന് എത്തിച്ചത്.ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയത്.
സംഭവത്തിൽ നാട്ടാന സംരക്ഷണ സമിതി വനംവകുപ്പിന് പരാതി നൽകി. കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായായിരുന്നു എഴുന്നള്ളിപ്പ്.
No comments