Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊന്നക്കാട് വച്ച് തൊഴിലുറപ്പ് പദ്ധതി ശില്പശാല സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് :  2025-26 സാമ്പത്തിക  വർഷത്തിൽ തൊഴിലുറപ്പ് പദ്ധതി ഗ്രാമപഞ്ചായത്തുകളിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനെ കുറിച്ചുള്ള കർമ്മപരിപാടി ശില്പശാലയിൽ അംഗീകരിച്ചു. പഞ്ചായത്തുകളുടെ പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച് മഴവെള്ള കൊയ്ത്ത് "വർഷാമൃതം "  എന്ന പരിപാടി നടപ്പിലാക്കാൻ തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തന മേഖലയിൽ മികച്ച മുന്നേറ്റം നടത്തിയ പഞ്ചായത്തുകളെ ചടങ്ങിൽ ആദരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25  സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു പനത്തടി, കള്ളാർ കിനാനൂർ കരിന്തളം എന്നീ ഗ്രാമപഞ്ചായത്തുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനു അർഹയായി.ഈസ്റ്റ്‌ എളേരി വെസ്റ്റ് എളേരി, ബളാൽ  എന്നീ ഗ്രാമപഞ്ചായത്തുകൾ 2023-24  സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2024-25 സാമ്പത്തിക വർഷത്തിൽ നൂറു തൊഴിൽ ദിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 2024 25 വർഷത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകി കോടോം ബെളൂർ ഗ്രാമപഞ്ചായത്തും, കേരള സർക്കാരിന്റെ ട്രൈബൽ പദ്ധതിയിൽ  200 തൊഴിൽ ദിനങ്ങളിൽ പനത്തടി ഗ്രാമപഞ്ചായത്തും, ശൂചിത മഴവെള്ള കൊയ്ത്ത്  മേഖലയിൽ കിനാര്‍ കരിന്തളം ഗ്രാമപഞ്ചായത്തും മികച്ച പ്രകടനം നടത്തി. 2024-25 സാമ്പത്തിക  വർഷത്തെ മികച്ച ഡോക്യുമെന്റേഷൻ ആയി   വെസ്റ്റ് എളേരി പഞ്ചായത്തും രണ്ടാമതായി ബല്ലാൽ പഞ്ചായത്തിനെയും തെരഞ്ഞെടുത്തു.

 ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ കെ. ഭുപേഷ്ന്റെ അധ്യക്ഷത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം ലക്ഷ്മി ഉദ്ഘാടനവും അനുമോദനവും നടത്തി. ബളാൽ ഗ്രാമപഞ്ചായത്ത്   പ്രസിഡന്റ് രാജു കട്ടക്കയം, ഈസ്റ്റ് എളേരി പ്രസിഡന്റ് അഡ്വ: ജോസഫ് മുത്തോലി, കള്ളാർ പ്രസിഡന്റ് ശ്രീ ടി കെ  നാരായണൻ, കിനാനൂർ കരിന്തളം പ്രസിഡന്റ് ശ്രീ ടി കെ രവി, പനത്തടി പ്രസിഡന്റ് ശ്രീമതി പ്രസന്ന പ്രസാദ്,വെസ്റ്റ് എളേരി വൈസ് പ്രസിഡന്റ്  ശ്രീ പി സി ഇസ്മായിൽ എന്നിവർ ചടങ്ങിൽ  ആശംസ അർപ്പിച്ചു. ബ്ലോക്ക്  പ്രോഗ്രാം ഓഫീസർ ശ്രീ സുഹാസ് സി എ സ്വാഗതവും, ജോയിന്റ്. ബി. ഡി.ഒ ശ്രീ ബിജു കുമാർ കെ ജി നന്ദിയും പറഞ്ഞു

No comments