ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സംയുക്താഭിമുഖ്യത്തിൽ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ലോകാരോഗ്യ ദിനം സംഘടിപ്പിച്ചു
പനത്തടി : ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി, കാസറഗോഡ്, താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ഹോസ്ദുർഗ്ഗ്, പനത്തടിഗ്രാമ പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം പാണത്തൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനം സംഘടിപ്പിച്ചു.
കുടുംബരോഗ്യ കേന്ദ്രം പാണത്തൂർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്നേഹ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി.സജിനി മോൾ ബി പരിപാടി ഉദ്ഘാടനം നടത്തി. കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ബൈജു.എ.ജെ. വിഷയാവതരണം നടത്തി. ജയശ്രീ (ആശാവർക്കർ ), ഡോണ മോൾ സണ്ണി,( ജെ പി എച്ച് എൻ), സജിത.ബി.കെ.( എം എൽ എസ് പി ) എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ലീഗൽ സർവിസസ് അതോറിറ്റി യുടെ സേവനങ്ങളെ കുറിച്ച് പി.എൽ. വി മഹേശ്വരി പറഞ്ഞു കൊടുത്തു. വയോജന കേന്ദ്രം കെയർ ഗിവർ, ശ്രീമതി.ശാരിക നന്ദി പറഞ്ഞു.
സ്ത്രീ കൾക്കും കുട്ടികൾക്കും അനീമിയ സ്ക്രീനിംഗ് ക്യാമ്പ്,ബിപി,ഷുഗർ, എച്ച്.ബി എന്നിവ നിർണ്ണായ ക്യാമ്പ് എന്നിവ നടത്തി. അതോടനുബന്ധിച്ച് മെൻസ്ട്രുൽ കപ് വിതരണവും നടത്തി.
ക്ഷയരോഗത്തിനെ കുറിച്ചും,ചികിത്സാ രീതിയും അതോ ടനുബന്ധിച്ചു ചെയ്യേണ്ട മറ്റ് കാര്യങ്ങളും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. അതോടൊപ്പം നമ്മുടെ ആഹാര ക്രമങ്ങളും, ഭക്ഷണത്തിൽ ഇലകറികൾ ഉൾപ്പെടുത്തേണ്ടുന്ന പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. പരിപാടിയിൽ 56 പേർ പങ്കെടുത്തു
No comments