Breaking News

അരങ്ങേറ്റം ഗംഭീരമാക്കി നിറഞ്ഞ സദസിന് മുന്നിൽ തകർത്താടി വെള്ളരിക്കുണ്ട് തപസ്യയിലെ നർത്തകിമാർ


വെള്ളരിക്കുണ്ട് : ദർശന ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ തപസ്യ നൃത്തമണ്ഡപത്തിൽ വച്ച് തപസ്യ സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക്കിലെ വിദ്യാർത്ഥികളുടെ ഭരതനാട്യ അരങ്ങേറ്റം നടന്നു. പതിനാറ് കുട്ടികളാണ് നാട്യത്തിൻ്റെ അടിസ്ഥാനപാഠങ്ങൾ അഭ്യസിച്ച്, ആദ്യമായി ചിലങ്കയണിഞ്ഞ് രംഗപ്രവേശം നടത്തിയത്.  നാട്യാചാര്യൻ സന്തോഷ് നാട്യാഞ്ജലിയുടെ ശിക്ഷണത്തിലാണ്  ഭരതനാട്യം അഭ്യസിക്കുന്നത്. വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ മേക്കാട്ടില്ലത്ത് കുഞ്ഞിരാമപട്ടേരി ദീപം തെളിയിച്ചു. പ്രശസ്ത സിനിമാ-നാടക താരവും, എഴുത്തുകാരിയുമായ സി.പി ശുഭടീച്ചർ മുഖ്യാതിഥിയായിരുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡൻ്റ്  തോമസ് ചെറിയാൻ എന്നിവർ ആശംസാപ്രസംഗം നടത്തി. പ്രശസ്ത നാടൻപാട്ട് കലാകാരൻ സുനിൽ കണ്ണൻ അവതരിപ്പിച്ച സംഗീത സദസ്സ് നടന്നു. തുടർന്ന് നടന്ന ഭരതനാട്യ അരങ്ങേറ്റത്തിൽ രാജേഷ് തൃക്കരിപ്പൂര്, രാഹുൽ തളിപ്പറമ്പ്, ഗിതേഷ് ഗോപാലകൃഷ്ണൻ എന്നിവർ പക്കമേളമൊരുക്കി. .സുനിൽരാജും സംഘവും നർത്തകിമാരെ അണിയിച്ചൊരുക്കി.





No comments