ഹൃദയാഘാതത്തെ തുടർന്ന് ഗൾഫിൽ മരണപ്പെട്ട ഉദുമ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു
കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് ഗൾഫിൽ മരണപ്പെട്ട ഉദുമ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഉദുമ, തായത്ത് ഹൗസിലെ ടി. നരേന്ദ്രൻ (50) ഏതാനും ദിവസം മുമ്പാണ് ദുബായ്, അൽക്കൂസിൽ മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ നാട്ടിലെത്തിച്ച മൃതദേഹം നൂറുകണക്കിനു പേരുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
മാതാവ്: സുശീല. ഭാര്യ: പത്മിനി, മക്കൾ: അഭിഷേക്, ശ്രീലക്ഷ്മി, ശ്രേയ.
No comments