ചന്തേര മാണിയാട്ട് വിടു കുത്തിത്തുറന്ന് 22 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു
കാസർകോട്: വീട്ടുകാർ പെരുന്നാൾ വസ്ത്രങ്ങളും കുട്ടികളുടെ യൂണിഫോമുകളും വാങ്ങിക്കാൻ പോയ നേരത്ത് വിടു കുത്തിത്തുറന്ന് 22 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ മാണിയാട്ട് ബാങ്കിനു സമീപത്തെ എം.കെ ജസീലയുടെ വീട്ടിലാണ് കവർച്ച. ജസീലയും കുടുംബവും വെള്ളിയാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് വീടു പൂട്ടി പയ്യന്നൂരിലേക്ക് ഷോപ്പിംഗിനു പോയതായിരുന്നു. രാത്രി 9.45 മണിക്ക്
തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. ഇരുനില വീടിന്റെ മുൻവശത്തെ വാതിലിലെ പൂട്ടു
തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. രണ്ടു അലമാരകൾ കുത്തിപ്പൊളിച്ചാണ് നെക്ലേസ്, വളകൾ, മോതിരങ്ങൾ, കമ്മലുകൾ എന്നിവ മോഷ്ടാക്കൾ കൈക്കലാക്കിയത്. പൂട്ടാതെ കിടന്നിരുന്ന രണ്ട് അലമാരകളിലെ തുണിത്തരങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
No comments