Breaking News

അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റാതെ വൈദ്യുതി ലൈൻ വലിക്കാൻ പാടില്ല ; ബിജെപി വെള്ളരിക്കുണ്ട് ബൂത്ത് കമ്മിറ്റി


വെള്ളരിക്കുണ്ട് :വെള്ളരിക്കുണ്ട് ടൗണിലെ കോർപ്പറേഷൻ ബാങ്കിന് സമീപത്ത് സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റാതെ വൈദുതി ലൈൻ വലിക്കാനും ട്രാൻസ്‌ഫോർമാർ സ്ഥാപിക്കാനുമുള്ള കെ എസ് ബി യുടെ നീക്കത്തിൽ പ്രതിഷേധവുമായി ബിജെപി വെള്ളരിക്കുണ്ട് ബൂത്ത്‌ കമ്മിറ്റി. നിലവിൽ അടി വേര് ഇളകി അപകടാവസ്ഥയിൽ നിലംപൊത്താറായ രീതിയിലാണ് പ്ലാവ് ഇനത്തിൽ പെട്ട മരം സ്ഥിതി ചെയ്യുന്നത്. അതിനാൽ മരം മുറിച്ചുമാറ്റി സുരക്ഷയൊരുക്കി വേണം വൈദ്യുതി ലൈൻ വലിക്കേണ്ടതെന്ന് ബി ജെ പി വെള്ളരിക്കുണ്ട് ബൂത്ത് കമ്മിറ്റിക്ക് വേണ്ടി ഉത്തമൻ വെള്ളരിക്കുണ്ട് ആവശ്യപ്പെട്ടു .



No comments