Breaking News

പോക്‌സോ കേസിൽ 100 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന കുറ്റവാളിക്കെതിരെ വീണ്ടും പോക്സോ കേസ്


വെള്ളരിക്കുണ്ട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ ഗുരുതരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 100 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 26 കാരനെതിരെ വീണ്ടും പോക്സോ കേസ്. സുധീഷ് എന്ന ആൾക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ 17കാരനാണ് പരാതിക്കാരൻ. കുട്ടിയെ കൗൺസിലിംഗിനു വിധേയമാക്കിയപ്പോഴാണ് ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനം നടന്ന കാര്യം പുറത്തായത്. 2019 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. അന്നു കുട്ടിക്ക് 11 വയസ്സായിരുന്നു. സംഭവ ദിവസം കുട്ടി ബന്ധുവീട്ടിൽ പോയതായിരുന്നു. സുധീഷ് കുട്ടിയെ വനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച ശേഷം ഗുരുതരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.

No comments