പരപ്പ റോട്ടറിയും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി ജിഎച്ച്എസ്എസ് പരപ്പയിൽ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
പരപ്പ : പരപ്പ റോട്ടറിയും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി ജിഎച്ച്എസ്എസ് പരപ്പയിൽ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു . പ്രതികൂല കാലാവസ്ഥയിലും നിരവധി പേർ പങ്കെടുത്തു.പരപ്പയിലും പരിസരപ്രദേശവുമായി നൂറോളം രോഗികളെ ചികിത്സിക്കുകയും മരുന്നുകൾ നൽകുകയും ചെയ്തു . ഇസിജി ഉൾപ്പെടെയുള്ള ടെസ്റ്റിംഗ് സംവിധാനമുള്ള കാരവനാണ് പരപ്പയിലെത്തിയത് തുടർ ചികിത്സ ആവശ്യമുള്ള വ്യക്തികൾക്ക് ആസ്റ്റർ മിംസ് കോഴിക്കോട് കുറഞ്ഞ നിരക്കിൽ ചികിത്സകാവശ്യമായ കൂപ്പണുകളും വിതരണം ചെയ്തു
No comments