ട്രെയിനിൽ നിന്നു തെറിച്ചു വീണ് യുവാവ് മരിച്ചു
കാസർകോട്: ട്രെയിനിൽ നിന്നു തെറിച്ചു വീണ് യുവാവ് മരിച്ചു. ഝാർഖണ്ഡിലെ ഉദയ്സിംഗ് സമദിന്റെ മകൻ ഷതദൻ സമദ് (29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുമ്പള തീരദേശ പൊലീസ് സ്റ്റേഷനു സമീപത്തെ ട്രാക്കിലാണ് ഇദ്ദേഹത്തെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കാണപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. അപകടത്തിൽ കുമ്പള പൊലീസ് കേസെടുത്തു.
No comments