Breaking News

ലക്ഷ്യം വർഗീയ സംഘർഷം ; ഉറൂസിന്റെ പ്രചരണ ബോർഡ് തകർത്ത കേസിലെ പ്രതികളെ പിടികൂടി


കാസർഗോഡ് :  വർഗീയ സംഘർഷമെന്ന ലക്ഷ്യത്തോടെ ഉറൂസിന്റെ പ്രചരണ ബോര്‍ഡ് തകര്‍ത്ത കേസില്‍ പ്രതികളെ പൊലീസ് പിടികൂടി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. പച്ചമ്പള നഗറിലെ ഫായിസ് (19), അടുക്ക വീരനഗറിലെ അബ്ദുള്‍ ഷെരീഫ് (27) എന്നിവരാണ് പിടിയിലായത്. പച്ചമ്പളയില്‍ സ്ഥാപിച്ച ഒളയം മഖാം ഉറൂസിന്റെ ബോര്‍ഡാണ് നശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.


No comments